ഗീതം മുപ്പത്തിയാറ്

തനതായ നിയോഗമൊക്കെയേവം-
നിറവേറ്റീ ; മമ വാഴ്വിനില്ല യാത്രാ-
വഴി; ഇന്നിഹ ലോകകര്‍മ്മമെല്ലാം
വിരമിച്ചെന്നു, മഹോ നിനച്ചുപോയ് ഞാന്‍!

മമ പാഥേയമൊടുങ്ങി , ജീര്‍ണ്ണമായെന്‍-
ഉടുമുണ്ടും ; പുലരാമൊരേടമെങ്ങാന്‍
മൊഴിയിന്നുരിയാടിടാതെ, ജന്മം-
കഴിയാമെന്നു, മഹോ നിനച്ചുപോയ്ഞാന്‍!

അതിവിസ്മയം ! എന്റെ കണ്‍കള്‍കാണ്മൂ
അവിരാമം തവ ലീല മാത്രമെങ്ങും
ഉറവേതുമൊടുങ്ങിടാതെ നീര്‍ച്ചാ-
ലൊഴുകും പോലതിനൂതനത്വമോടും!

പഴകീ മൊഴിയാകെ; ഹൃത്തില്‍നിന്നും-
പുതുഗാനങ്ങള്‍ പുറപ്പെടുന്നി, താരോ-
വഴിമുട്ടിയ ദിക്കുവിട്ടു , ദേശാ-
ന്തര, മോരോന്നിലു, മെന്നെയാനയിപ്പു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali36.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English