ഗീതം മുപ്പത്തിയഞ്ച്

അര്‍ത്ഥനയൊന്നേ- ഭവാനെന്‍ മനസ്സില്‍ നി-
ന്നുന്മൂലനം ചെയ്ക ദുര്‍ബ്ബലത്വം.

ഏറെക്കടുത്തതായ്ത്തീര്‍ക്ക സുഖങ്ങളെ
ഞാനവയെല്ലാം നുകര്‍ന്നുകൊള്ളാം,

ദു:ഖങ്ങളൊക്കെയും തുച്ഛമെന്നോര്‍ത്തുഞാ-
നുള്‍ക്കാമ്പില്‍ തോഷമോടേറ്റുകൊള്ളാം,

കൃത്യങ്ങള്‍ മേന്മേലനുഷ്ടിച്ചു ഞാ-നെന്നില്‍
തൃപ്തിയും സ്നേഹവും പൂര്‍ണ്ണമാക്കാം.

നിസ്സാരചര്യയില്‍ മുങ്ങാ,തുയരത്തില്‍
നിന്നുകൊള്ളാനെന്നെ ശക്തയാക്കൂ,

തൃച്ചരണങ്ങളില്‍ത്തന്നെ തലചേര്‍ത്തു-
നില്‍ക്കുവാനെന്നെ അനുവദിക്കൂ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali35.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here