എവിടെ നിര്‍ഭയമാകുന്നു മാനസം
എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം
എവിടെ വിജ്ഞാനം പൂര്‍ണസ്വതന്ത്രമായ്
അവികലമായ് വിരാജിപ്പു നിത്യവും
മുക്തിതന്‍ സ്വര്‍ഗ്ഗരാജ്യ , മതിങ്കലേ-
ക്കെന്റെ നാടൊന്നുണര്‍ന്നാവു ദൈവമേ!
എവിടെ രാഷ്ട്ര് മതിലുക,ളൂഴിയെ-
ചെറിയ തുണ്ടുകളായ് മുറിപ്പീലയോ,
എവിടെ സത്യത്തിന്‍ ആഴത്തില്‍ നിന്നു താന്‍
മൊഴികളെല്ലാം ഉറവെടുക്കുന്നുവോ,
എവിടെ നിസ്തന്ദ്ര മുദ്യമം കൈകളെ
പരമ ലക്ഷ്യത്തിലേ , ക്കുയര്‍ത്തുന്നുവോ
എവിടെ, യന്തരംഗത്തെ നയിപ്പുനീ
സതതം വ്യാപിക്കും ചിന്താകര്‍മ്മങ്ങളില്‍ ,
മുക്തിതന്‍ സ്വര്‍ഗരാജ്യ , മതിങ്കലേ-
ക്കെന്റെ നാടൊന്നുണര്‍ന്നാവു ദൈവമേ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali34.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English