ഗീതം മുപ്പത്തൊന്ന്

എന്നിലിഷ്ടമെഴുന്നവരൊക്കെയീ
ചങ്ങല ചുറ്റി, യെന്നെത്തളയ്ക്കുവോര്‍;

അങ്ങതന്‍ മഹാബന്ധനം നൂതനം
ഭിന്ന, മെന്നുമറിയുന്നു ഞാന്‍ വിഭോ!

ബന്ധിയാക്കുന്നതില്ല നീ ; അത്രമേല്‍
ബന്ധുരം തവ ദിവ്യമാം സൗഹൃദം.

രാഗവായ്പ്പാല്‍ കുടുക്കാതെ തന്നെയി-
ങ്ങേകിയല്ലോ വിടുതി, യെനിക്കു നീ!

വിസ്മരിച്ചേക്കുമെന്നുള്ള ശങ്കയാല്‍
വിട്ടിടാ തനിച്ചെന്നെ, യൊരുത്തരും

എത്രനാള്‍ കഴിഞ്ഞിട്ടുമിതേവരെ
ലബ്ധമായീലെനിക്കു നിന്‍ ദര്‍ശനം

അങ്ങയേത്തേടിയാലും ഇല്ലെങ്കിലും –
എന്‍ വഴി തനതിഷ്ടമെന്നാകിലും,

ഒന്നെനിക്കുറപ്പാ, ണെന്റെ തുഷ്ടിയില്‍-
ത്തന്നെയാണുഭവാന്റെ സന്തുഷ്ടിയും!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali31.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here