ഗീതം മുപ്പത്

“ഇത്ര കരുത്തോടെയാരുനിന്നെ
ക്കെട്ടിയിട്ടിങ്ങു, തടവുകാരാ?“

“വജ്രകഠിനമിപ്പാശമെന്മേല്‍ –
ച്ചുറ്റി,മറ്റാരുമ,ല്ലെന്‍ ഉടയോന്‍!

അന്യരെക്കാള്‍ മികവേറൂവോനാ-
ണീയുള്ളവനെന്നഹങ്കരിച്ചേന്‍ ,

രാജഭോഗങ്ങള്‍ കുമിച്ചുവച്ചേന്‍ ,
നാഥന്റെ ശയ്യയില്‍ നിദ്രകൊണ്ടേന്‍ ,

കണ്‍ തുറക്കെ , പണപ്പെട്ടിയില്‍ത്താന്‍ –
ബന്ധിതന്‍ ഞാനെന്നു കണ്ടറിഞ്ഞേന്‍.”

“വജ്രകഠിനമീചങ്ങലയില്‍
ബന്ധിച്ചതാര്‍നിന്നെ ,പാട്ടുകാരാ?”

“ഏറെപ്പണിപ്പാടു കൊണ്ടുഞാനീ
നീടുറ്റചങ്ങല തീര്‍ത്തെടുത്തേന്‍ ,

ചുട്ടുപഴുപ്പി,ച്ചടിച്ചെടുക്കാന്‍
ഒട്ടുനാളല്ലല്ലോ പാടുപെട്ടേന്‍ ,

ലോകം വിഴുങ്ങുവാന്‍ പോന്നവനാ-
ണീയുള്ളവ,നെന്നഹങ്കരിച്ചേന്‍ ,

എവരും ബന്ധിതര്‍ ; ഞാനൊരാളേ-
മോചനം നേടിയോനെന്നുമോര്‍ത്തേന്‍ ,

പിന്നെയിച്ചങ്ങല പൂര്‍ത്തിയാക്കി
എന്നെത്തള്‍ച്ചുഞാ,നെന്നറിഞ്ഞേന്‍ ”

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali30.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English