ഗീതം മൂന്ന്

അതിമധുരിതമിഗ്ഗാനാലാപന-
മവിടുന്നെങ്ങനെ ചെയ്‌വൂ?

അതു കേള്‍ക്കുമ്പോളുള്ളമലിങ്ങതി-
പരവശനായ് ഞാന്‍ നില്പൂ!

അത്യുജ്വലമാഗ്ഗന പ്രഭയില്‍
അഞ്ചീ വിശ്വഹൃദന്തം;

അതിന്റെ യുച്ചലനിശ്വാസങ്ങളി-
ലുലയുകയാണു ദിഗന്തം.

സ്വരനിര്‍ത്ഡരിയതു ശിലകളെ ഭേദി-
ച്ചൊഴുകുകയാണു നിതാന്തം

അതുപോലൊരുകുറി പാടാന്‍ മോഹി-
ച്ചുഴറുകയാണെന്നുള്ളം

ഉയരുന്നീലാ നിസ്വനമൊന്നും
സ്വനതന്തുക്കളില്‍ നിന്നും

അതുപോലൊരുവാ,ക്കോതനാശി-
ച്ചുഴറുന്നൂ മമ ചിത്തം

വദനത്തില്‍നിന്നുതിരുന്നീലാ
വാക്കുകളൊന്നും, കഷ്ടം!

ഹന്ത! പരാജിതമന്തഃകരണം
ഭംഗുര,മിന്നതി ദൂനം

നിന്മധുരാലാപത്തിന്‍ വലയില്‍
ബന്ധിത, മെന്റെ ഹൃദന്തം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali3.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English