ഏകാകിനിയായ് പുറപ്പെട്ടു ഞാന്‍ , ഭവാ-
നാവസിക്കുന്നോരിടം തേടി , യെന്നെയീ-
നീരവരാവിലനുയാത്ര ചെയ്യുവോ-
നാരാകിലും ഞാനൊഴിഞ്ഞുനീങ്ങീ, വിന-
മാറിയെന്നോര്‍ത്തു മുഖം തിരിക്കേ,നിഴല്‍-
പോലവനുണ്ടെന്റെ പിന്നാലെ, യുച്ചണ്ഡ-
പാദപാതത്താലുലകം കുലുക്കി, ഞാ-
നോതുന്നതു മറുവാക്കാല്‍ വിലക്കിയും!
ലജ്ജകെട്ടോനവന്‍ ഞാന്‍തന്നെ; നിന്‍തിരു
മുമ്പി,ലവനുമൊത്തെത്തുന്നതെങ്ങനെ?
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali29.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English