പല വിഘ്നങ്ങളുമെന്നെ-
വലയം ചെയ്യുകയാലേ
വലയുന്നേന്‍; കനവൊന്നേ
വിടുതിലഭിച്ചിടുമെന്നേ!
വിങ്ങുന്നു മമ നെഞ്ചകം
വിഫലം മാമകയത്നം,
മുക്തിക്കായ്നിപതിപ്പേന്‍
തൃച്ചരണങ്ങളിലേവം!
എങ്കിലുമതു യാചിക്കാന്‍
എന്‍ കരള്‍ ലജ്ജാവിവശം,
ഏറ്റം പ്രിയതമനങ്ങാ-
ണെന്നറിയുന്നേ,നനിശം!
ഗേഹമിതൊട്ടു വെടിപ്പായ്-
ത്തീര്‍ക്കാനുള്ളം വിമുഖം,
കൊന്തും ചവറും മാറ്റാന്‍
കൈകള്‍ക്കില്ല വിവേകം.
പൂഴിയിലങ്ങയെ മൂടി,
മൃതിയെ വിളിപ്പുഹൃദയം
ഒട്ടുവെറുപ്പുണ്ടെന്നാല്‍
പഥ്യമിതെന്നേ ഭാവം!
നിറവേറാതെ കിടക്കും –
കടമകള്‍ ചിലതുണ്ടിനിയും,
ഒളിവില്‍ സൂക്ഷിക്കാനു-
ണ്ടപജയകഥകള്‍ പലതും.
ശുഭമര്‍ത്ഥിക്കാന്‍ പോലും
ഭയമേറുന്നുണ്ടകമേ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali27.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English