ഗീതം ഇരുപത്തിയഞ്ച്

എന്നരിക,ത്തദ്ദേഹം വന്നൊരു
ധന്യമുഹൂര്‍ത്തത്തില്‍

കണ്ണുകള്‍ ചിമ്മിമയങ്ങിപ്പോയ്, ഹത-
ഭാഗ്യത്താലേ ഞാന്‍ !

രാവിന്‍ മുകത താനേ പിന്നി –
ട്ടാഗത , നദ്ദേഹം

കൈകളിലേന്തിയിരുന്നൂ, തന്മണി-
വല്ലകി,യന്നേരം

മോഹമിയന്നു മയങ്ങുമ്പോഴെന്‍
കാതില്‍ സുശ്രുതികള്‍

മൂളിയുണര്‍ത്തി,മടങ്ങിപ്പോയീ
അവിടുന്നതിവേഗം!

ആ മെയ്യിന്‍ നറുസൌരഭസാരം
താവുമിളംതെന്നല്‍ ,

മത്തുപിടിച്ചലയുന്നതു കണ്ടേന്‍
മുറ്റിയ കൂരിരുളില്‍ !

രാത്രിയൊടുങ്ങി വേഗം,ചാര
ത്താഗതനായിട്ടും,

മെയ്യിലുരുമ്മിച്ചേര്‍ ,ന്നദ്ദേഹം
തെല്ലിടനിന്നിട്ടും,

ജീവേശ്വരനെ ത്തനതാക്കാനിവള്‍
ആളായീലല്ലോ

മടുമലര്‍മാല്യമ,തൊന്നുതൊടാനും
ഇടയായീലല്ലോ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali25.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English