ഗീതം ഇരുപത്തിമൂന്ന്

പകലറുതിയായെങ്കിലോ, കാട്ടിലെ-
പ്പറവകള്‍ പാട്ടുനിര്‍ത്തിയെന്നാകിലോ,

തനുതളര്‍ന്ന തൈത്തെന്ന, ലിളയ്ക്കുവാന്‍
തണലുതേടി, യൊതുങ്ങിയെന്നാകിലോ,

പ്രിയതമ! നിബിഡാന്ധകാരത്തി,ല-
ങ്ങിവളെയുമൊന്നൊളിപ്പിച്ചു കൊള്ളുക!

ഇരുളിലാഴുമീ ഊഴിപ്പരപ്പിനെ,
ഇതളുപൂട്ടിയ താമമരപ്പൂക്കളെ,

കരപുടത്താല്‍ മറച്ചു വയ്ക്കുന്നു നീ
കൊടിയ കൂരിരുട്ടെങ്ങും പടരവേ

കദനവു, മവമാനവും പേറുവോര്‍,
കരുതിയ വഴിച്ചോറുമില്ലാത്തവര്‍,

ഉടുതുണിയും മലിനമായ് പോയവര്‍,
കഠിനയാത്രയാല്‍ മെയ്തളര്‍ന്നോ, രിവര്‍-
ക്കഭയ സങ്കേതമായി നില്‍പ്പു ഭവാന്‍.

അമൃതധാരപോല്‍ കൂരിരുള്‍ പെയ്തു നീ
യവരിലേറുന്ന ലജ്ജയും ക്ലാന്തിയും-

കനിവിയന്നു മറയ്ക്കു, ന്നു ഷസിലെ-
പ്പുതുമലര്‍കണ, ക്കുന്മിഷത്താക്കുന്നു!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali23.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here