ഗീതം ഇരുപത്തിരണ്ട്

വിക്ഷുബ്ലമീ നിശായാമം; കൊടുങ്കാറ്റു-
വീശവേ കേള്‍ക്കാമിരമ്പം;

എന്‍ പ്രണവല്ലഭ! പ്രേമസങ്കേതത്തി-
ലെത്തുവാനോ നീയെന്റെ യാനം?

ആശകെട്ടുള്ളവനെന്നതുമാതിരി
വാവിട്ടു കേഴുന്നു വാനം;

എന്മിഴിപ്പോളയില്‍ തങ്ങിനില്‍പീലല്ലോ
നിദ്രതന്‍ ലാഞ്ഛന പോലും!

നാഥ , തുറന്നുകിടക്കുകയാണെന്റെ
വാസഗേഹത്തിന്‍ കവാടം,

ദൂരപഥങ്ങളില്‍ താനേയലയുക-
യാണെന്‍ ചകിതമാം നോട്ടം.

കാണുവാനാവുന്നതില്ല, വാതില്‍പ്പുറ-
ക്കാഴ് ചകളൊന്നുമങ്ങോളം;

നീവന്നുചേരുമിപ്പോ,ഴെന്നരികിലെ-
ന്നോര്‍ത്തിരിപ്പാണു ഞാനേവം!

ഒട്ടകലത്തൂടൊഴുകുമാറ്റിന്‍ മറു-
തിട്ടയില്‍നിന്നുമായേക്കാം;

കണ്‍കള്‍മറക്കുമിരുട്ടി,ലക്കാനന-
പ്രാന്തങ്ങളില്‍ നിന്നുമാവാം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali22.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English