ശ്രാവണമാസഘനാഘന കാളിമ
താവിന വീഥിയിലൂടെ
ലേശവുമൊച്ചയെഴാതേ,മൃദുവാം
കാലടിവയ്പ്പുകളോടെ-
എത്ര വിമൂകം നീങ്ങുന്നുനീ
ആര്‍ദ്ര വിഭാവരി പോലെ!
വീശുന്നൂ, തൈത്തെന്നല്‍ വെട്ടം-
വീഴാവഴികളിലൂടെ,
വിണ്ണിന്‍ നഗ്നതമൂടി കരിമുകില്‍
വിരിയാ, ലാരോ ദൂരേ!
കളകളകൂജനമുയരുന്നീലാ
കാനനസാനുവിലെങ്ങും,
വഴിയോരത്തെ വീറ്റുകളുടെ പുറ-
വാതിലടഞ്ഞു കഴിഞ്ഞു ;
പാതയിതാകേ വിജനം,ചാര-
ത്താരുടെ പാദസഞ്ചലനം?
ഏകാന്തതയില്‍ നടവഴിയുടേ
നീങ്ങുവതാരേ മൂകം?
മോവുകയല്ലോ വിവൃതകവാടം
മാമക ഗേഹം മത്രം.
കണെക്കാണെ മറഞ്ഞേപോകുമോ-
രോമല്‍ ക്കനവെന്നോണം,
പ്രിയതം,നീയിന്നിവളെ ഗ്ണിക്കാ-
തകലാനാണോ ഭാവം?
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali21.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English