എത്രയേറെ മുഷിഞ്ഞിരു, ന്നാറ്റു-
വക്കില്‍ നേരം കളഞ്ഞു ഞാന്‍!
എന്‍ ചെറുതോണിയിപ്പോഴെങ്കിലും
തിട്ടയില്‍നി, ന്നിറക്കണം.
പുഷ്പമാകെ വിടര്‍ത്തി, മാധവം
പിന്മടങ്ങിക്കഴിഞ്ഞിതാ;
വാടി വീണുള്ള പൂക്കളേലുമി
ക്കുടഞാനെന്തു ചെയ്യണം?
നീരൊഴുക്കുകളുച്ചലം; തിര
മാലചേര്‍പ്പു കളാരവം
ജീര്‍ണ്ണ പത്രങ്ങള്‍ മാമരച്ചോട്ടില്‍
വീണു, തൂകുന്നു മര്‍മ്മരം;
നഷ്ടചിത്തയായിങ്ങിരുന്നുകൊ-
ണ്ടുറ്റുനോക്കുവതെങ്ങു ഞാന്‍?
ആറ്റിനക്കരെവ് നിന്നു കേട്ടുവോ
നേര്‍ത്തൊരാ വേണു നിസ്വനം?
കാതു കൂര്‍പ്പിച്ചുകൊണ്ടു കാറ്റുമീ
നീല നീരവ വാനവും-
മെയ്തരിച്ചു നില്‍ക്കുന്നു; നീയിതു
കണ്‍ തുറ, ന്നിനിക്കാണുക!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali20.html Author: rabeendranath_tagore