ആലപിക്കുവാനങ്ങു കല്പിക്കെ,യെന്‍
മാനസ മെന്തഭിമാനനിര്‍ഭരം
നിര്‍ന്നിമേഷമായ് നിന്മുഖത്തുന്മുഖം
തങ്ങിനില്‍ക്കുന്നു കള്‍കള്‍ ബാഷ് പാവിലം.
ജീവിതത്തിന്‍ ചവര്‍പ്പും, പുരുഷമാം-
ഭാവവു, മാസ്വരസുധ ധാരയില്‍
വീണലിവൂ, പറവകള്‍ക്കോപ്പമെന്‍-
സാധന പറന്നേറുന്നു മേല്‍ക്കുമേല്‍.
ഞാനറിവൂ ഭാവാനേറ്റമിഷ്ടമെന്‍
ഗാനം; ഇന്നതിന്‍ ഊറ്റത്തിലാണുഞാന്‍-
സന്നിധിയിലിരുന്നു സങ്കീര്‍ത്തനം
ഭംഗമെന്യേ തുടര്‍ന്നു പോരുന്നതും!
അന്തരംഗത്തിനപ്രാപ്യമാകുമ-
തൃപ്പദം നാദവീചിയാന്‍ പുല്‍കവേ,
ഗാനമാധ്വീലഹരിലങ്ങയെ-
‘തോഴ’നെന്നു വിളിച്ചുപോവുന്നു ഞാന്‍!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali2.html Author: rabeendranath_tagore