ഭവാനെ വാഴ്ത്തിപ്പാടുവതിന്നാ-
യിരിപ്പു ഞാനിവിടെ,
മഹാസദസ്സിന്‍ കോണില്‍ തെല്ലിട-
മെനിക്കു നല്‍കണമേ!
അങ്ങേയ്ക്കുള്ള ജഗത്തിത്; തല്പര-
യല്ലിവള്‍ മറ്റൊന്നില്‍
കാരണമെന്യേ മുരളുന്നു മമ-
കരള്‍, ഈ നിമിഷത്തില്‍.
നിശയിതു മുകം, പൂജയ്ക്കായ് നിന്‍
നിലയനമിതു സജ്ജം;
അരുളണമാലാപത്തിന്നായിനി
അനുജ്ഞ നീ സദയം
വിഭാതവേളയില്‍ വീണാവാദന-
മകലെ മുഴങ്ങുമ്പോള്‍
അകന്നു പോയ്‌വാന്‍ നീയിവളെ
അനുഗ്രഹിച്ചാവൂ!
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali19.html Author: rabeendranath_tagore
Click this button or press Ctrl+G to toggle between Malayalam and English