ഒഴുകി നീങ്ങിയ മുകിലുകള്‍ വിണ്ണി-
ലൊരു പടലമായ് നിറയുന്നു;
തവനിയോഗമെ,ന്തറിവീല! ഞാനീ
തിരു നടക്കല്‍ നിന്നുഴറുന്നു!
പകലെല്ലാ, മോരോപണിയിലേര്‍പ്പെട്ടു
പലരുമാ,യിടപഴകിനേന്‍
ഉടനേ നീ വരുമരികേ, യെന്നോരെ-
നിനവിലാ,ണ്ടിങ്ങു കഴിയുന്നേന്‍
ഇരുളി,ലീവഴിയരികില്‍ നിര്‍ത്തി നീ-
യിവളെ,യെന്തിനെന്നറിവീല;
ഇനിയും ദര്‍ശനമരുളാതേ ഭവാ-
നൊളിവില്‍ നില്‍ക്കുവാന്‍ മുതിരൊലാ
മറികടക്കുവാനെളുതല്ലേതുമി-
ക്കരിമുകില്‍ ചൂഴുമിടവേള
ഇവിടെ മേവുന്നേ,നകലെ മേയുന്ന
മിഴികളുമായിന്നതി ദുനം;
ചുഴറുമിക്കാറ്റില്‍ വിറകൊള്ളുന്നിതേ
ചകിതമെന്‍ പ്രാണ,നതിദീനം
ഇവിടെ വാതിക്കല്‍ തനിയെയെന്തിന്നാ-
യിവളെ നിര്‍ത്തുവതിതുവിധം?
കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com
Generated from archived content: geethanjali16.html Author: rabeendranath_tagore