ഗീതം പതിനാല്

ഇമ്മഹാ മേളയില്‍ പങ്കെടുക്കാന്‍
എന്നെയുമങ്ങു ക്ഷണിച്ചുവല്ലോ,

ഇന്നതു മൂലമെന്‍ മര്‍ത്തൃജന്മം
ധന്യതയാര്‍ന്നു കഴിഞ്ഞുവല്ലോ!

നേരിലീ സൗന്ദര്യമാസ്വദിച്ചെന്‍-
നേത്രങ്ങള്‍ സംതൃപ്തി നേടിയല്ലോ

സംഗീതസിന്ധുവിലാണ്ടു മുങ്ങി-
ക്കര്‍ണങ്ങള്‍ സാഫല്യമാര്‍ന്നുവല്ലോ!

വല്ലകീ മീട്ടുക മാത്രമാണീ
ഉത്സവവേളയിലെന്‍ നിയോഗം

ഹ്ലാദവ്യഥകള്‍ കലര്‍ത്തിഞാനി-
ഗ്ഗാനവും മൂളിയിരിക്കുമല്ലോ

ഉത്സവാരംഭ മുഹൂര്‍ത്തമായി-
ല്ലെങ്കിലോ, ഞാനിനി പിന്മടങ്ങാം

നിന്‍ ജയഭേരിമുഴക്കിമേവാം,
ദര്‍ശനസായൂജ്യമാര്‍ന്നുകൊള്ളാം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali14.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here