വാര്‍ദ്ധ്യക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കു കൈത്താങ്ങായി സ്നേഹത്തിന്റെയും സ്വാന്തനത്തിന്റെയും തണലാകുന്ന സ്നേഹസദനത്തിന്റെ പണിപ്പുരയിലാണ് കഥാകാരിയായ ഇന്ദിര. കലയുടെ ലോകത്തേക്കു ചുവടുകള്‍വെച്ചിട്ട് ഏതാനും നാളുകളേയായിട്ടുള്ളുവെങ്കിലും ഏകാന്തതയില്‍ നീറുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സദനമെന്ന സ്വപ്നം ആലുവാപ്പുഴയുടെ തീരത്തു പണിതുയര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ദിര.
തുറവൂര്‍ ധനശ്രീയില്‍ റിട്ട. തഹസീല്‍ദാര്‍ രാമചന്ദ്രപ്പണിക്കരുടെ ഭാര്യയായ അരൂര്‍ കെല്‍ട്രോണ്‍ ജീവനക്കാരിയായ ഇന്ദിര 22 വര്‍ഷത്തെ സര്‍വ്വീസ് ജീവിതത്തിനിടയില്‍ രണ്ടു തവണ കെ.ആര്‍ ഗൗരിയമ്മ മന്ത്രിയായിരിക്കെ പഴ്സനല്‍ സ്റ്റാഫില്‍ ജോലി നോക്കിയിട്ടുണ്ട്. ഈ കാലയളവില്‍ ആതുരസേവന സംഘടനയില്‍ പ്രവര്‍ത്തിച്ച് ഒട്ടേറെപ്പേരെ സഹായിച്ചിട്ടുണ്ട്.
ആതുരസേവനരംഗത്ത് പ്രശസ്തയായ കോഴിക്കോട് ഡോ. പി. എ ലളിതയുടെ സൗഹൃദമാണ് ഇന്ദിര ഈ രംഗത്തേക്ക് തിരിയാന്‍ കാരണം. ആര്‍ സി സി യില്‍ ആശ്രയ എന്ന സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണു വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ ദു:ഖങ്ങള്‍ അയവു വരുത്തുന്നതിനായി ഒരു സൗഹൃദ കൂട്ടായ്മയിലൂടെ സാന്ത്വന വീടിനെ പറ്റിയുള്ള ആഗ്രഹം മനസില്‍ രൂപം കൊണ്ടത്.
ആര്‍ക്കും വേണ്ടാത്ത മാതാപിതാക്കളെ കൊണ്ടു വന്നാക്കുന്ന ഇടമല്ല, നമ്മുടെസ്വന്തം വീടെന്നപോലെ കുറച്ചു നാള്‍ താമസിച്ചു സൗഹൃദത്തിലും സന്തോഷത്തിലും പിരിയാനുള്ള ഇടത്താവളമായി സ്നേഹാലയത്തെ ഒരുക്കുന്നതിനാണു ലക്ഷ്യ് മിടുന്നത്. ഇതിനൊപ്പം വാര്‍ധ്ക്യത്തിലുണ്ടാകുന്ന ഒറ്റപ്പെടലിന്റെ ദു:ഖങ്ങളും സന്തോഷവും നിറഞ്ഞ ചുറ്റുപാടുകളെകുറിച്ചുള്ള തന്റെ ആദ്യ കഥയും പിറവിയെടുത്തത്.
പ്രശസ്ത കഥാകൃത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റ് കൂടെ ഇന്ദിരയും അഭിനയിച്ച’ ആലുവാപുഴയുടെ തീരത്ത്’ എന്ന മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ടെലിഫിലിം പൂര്‍ത്തിയായിട്ടുണ്ട്. മുന്നോട്ടുള്ള പ്രയാണത്തില്‍ സഹകരിക്കുന്നതിനും സഹായിക്കുന്നതിനും സന്‍മനസ്സുള്ളവരെ പ്രതീക്ഷിച്ചിരിക്കുകയാണ് ആലുവാപുഴയുടെ തീരത്ത് കഥാകാരിയായ ഇന്ദിര.
Generated from archived content: news1_sep13_11.html Author: r_suresh_kumar