വരരുചി

ഒറ്റവര-നേർവര

കണിശതകളെ പിരിഞ്ഞ്‌ നീളുന്നത്‌

ഗണിതത്തിലെ കലാപം.

പൂവിലേക്കു വിരിഞ്ഞ്‌

മഴവില്ലായി കുലച്ച്‌

പുഴ നീളേ പതിച്ച്‌

ഉറുമ്പുകളെ ഒറ്റജാഥയാക്കി

ഭൂമിയെ ഒരു കാൻവാസാക്കുന്നത്‌

പക്ഷെ

ഒറ്റവര നേർവര കൊണ്ട്‌

ഒരു പൂവല്ല ഒരു വസന്തവുമില്ലെന്ന്‌

ചിത്രകാരനായ കർഷകൻ

എന്റെ പാവം കൂട്ടുകാരൻ.

Generated from archived content: poem1_nov22_06.html Author: r_ramdas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here