ചില്ലുമേടയും ചാന്തുപൊട്ടും

എനിക്കുറങ്ങാൻ

റിങ്ങ്‌ടോൺ താരാട്ട്‌

ഉറങ്ങാതിരിക്കാനും

മുറയ്‌ക്കോർക്കാൻ

എസ്‌.എം.എസ്‌

ചെറിയ അക്ഷരം

ടൈപ്‌ ചെയ്ത്‌ ചെയ്ത്‌

മോതിരക്കയ്യ്‌ മുരടിച്ചു

കയ്യല്ല കയ്യിലെ

എല്ലാ വിരലുകളും

(പഴയ പാട്ടിലെ

പ്രയോഗപ്പിശക്‌…)

(കയ്യടിക്കരുതേ

ചില്ലുമേടയിലിരുന്ന്‌)

ഉദാരീകരണ ലോകത്ത്‌

സെക്സ്‌ മാത്രം സക്സസ്‌

ബാക്കിയൊക്കെ സർകസ്‌

മൂല്യങ്ങളുടെ അളവുകോൽ

അവളു കോലായതങ്ങിനെ

പെണ്ണാണന്മാരായ നിങ്ങളുടെ

മുഖം വാടിയതെന്തിങ്ങനെ?

Generated from archived content: poem2_aug2_07.html Author: r-radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here