പ്രകൃതി രമണീയമായ പ്രദേശത്തു ഔഷധഗ്രാമം വികസിച്ചു വന്നു. പിഴിച്ചിലിനും ഉഴിച്ചിലിനും വിധേയരാകാൻ വരുന്നവരെ കമ്മീഷൻ വാങ്ങി, ഇവിടേക്കു കൊണ്ടുവരുന്നവരുടെ ക്വാളിസും ഇണ്ടിയ്‌ക്കായും ഗ്രാമപാതയിൽ പൊടി പറത്തി. ജ്യോതിഷപാർലറുകൾ, നവരത്‌ന മോതിരം, സുദർശന യന്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന മാർജിൻ ഫ്രീ മാർക്കറ്റുകൾക്കു കെട്ടിടങ്ങളായിക്കഴിഞ്ഞു.
റോപ് ട്രിക്കു നടത്തുന്ന ഇന്ത്യൻ മാന്ത്രികരെ അലവലാതി മാജിക്കുകാർ എന്നു വിളിക്കുന്ന വിദേശീയർ വരെ ഇന്ത്യയുടെ പുത്തൻ മാജിക്കിൽ വീണു കഴിഞ്ഞു. അപൂർവ സസ്യങ്ങളുടെ ശേഖരം കാണാൻ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം അൺഎയിഡഡ് മാനേജുമെന്റിന്റെ വലിയ വലിയ വോൾവോ സ്‌കൂൾ ബസ്സുകളിൽ വരാൻ തുടങ്ങി.
സസ്യങ്ങളുടെ ഡെമോൺസ്‌ട്രേഷൻ നടത്തുന്ന ആൾ ബോട്ടാണിക്കൽ പേരുകളിൽ ചെടികളെ പേർ എടുത്തു വിളിച്ചപ്പോൾ അവ ഇലയും പൂവും കായും ആട്ടി പ്രതികരിച്ചു. ഇങ്ങിനെയാണു വേദകാലത്തു മുനിമാർ ചരാചരങ്ങളോട് സംവദിച്ചിരുന്നതെന്നു പ്രധാനമന്ത്രിയും പ്രസിഡന്റും കുട്ടികളോടു നടത്തിയ പ്രഭാഷണങ്ങളിൽ പറഞ്ഞത് ചാനലുകളിൽ കണ്ടതു കുട്ടികൾ ഓർത്തു.
നീട്ടിയ കയ്യുടെ ഉളളം കയ്യിൽ ജാതിക്ക അല്പം നേരം വച്ചിരുന്നാൽ ദഹനക്കേടുകൾ മാറി ഉടനെ കക്കൂസ്സിൽ പോകാൻ തോന്നുമെന്നു അയാൾ വിശദീകരിച്ചു. സരസനായ കുട്ടി, “സാറിന്റെ ആയുർവേദ പ്രാക്‌ടിക്കലിൽ ഇതൊരു ലാബ് എക്‌സ്‌പിരിമെന്റായിരുന്നോ‘ എന്നു ചോദിച്ചു ചിരിക്കില്ല എന്നു നേരത്തെ ടീച്ചറോട് ശപഥം ചെയ്‌തിരുന്നതുകൊണ്ടു കുട്ടികളാരും ചിരിച്ചില്ല. ശതാവരി വേരുകൾ തിന്നാൻ കുട്ടികൾക്ക് കൊടുത്തുകൊണ്ട് ഇത് സ്തന്യം വർദ്ധിക്കാൻ പ്രയോജനം ചെയ്യുമെന്നു അയാൾ പറഞ്ഞപ്പോൾ ഇംഗ്ലീഷ് മീഡിയം കുട്ടികളിൽ ഭൂരിഭാഗം പേർക്കും സ്തന്യം എന്ന പദത്തിന്റെ അർത്ഥം മനസ്സിലായില്ല. ’മീനിംഗ്‘ മനസ്സിലായ പെൺകുട്ടി വീട്ടിലെ പശുവിനു അതു തിന്നാൻ കൊടുത്താൽ കൂടുതൽ പാൽ ചുരത്തുന്നതു സ്വപ്‌നം കണ്ടു.
ആദ്യമായി ദശപുഷ്‌പങ്ങൾ കണ്ട ആൺകുട്ടി പഴയ സിനിമാപാട്ടിലെ നായകൻ നായികയുടെ മുടിയിൽ അവ ചൂടിച്ചു അവളെ വിരൂപിയാക്കുന്നതു ഓർത്തു ഉളളിൽ ചിരിച്ചു. അവർ തിരിച്ചിറങ്ങി ബസ്സിനടുത്തേക്കു നടക്കുമ്പോൾ ദൂരെ ഗ്രാമപാതയിലൂടെ പതുക്കെ നീങ്ങുന്ന ഉച്ചഭാഷിണി വച്ച് ജീപ്പിലൂടെ അനൗൺസുമെന്റ്, ”ഇനി നിങ്ങളുടെയെല്ലാം പ്രതീക്ഷ പ്രിയങ്കയാണ്“ ആ ശബ്‌ദത്തിനു ഒരു വൃദ്ധരാഷ്‌ട്രീയക്കാരന്റെ നതോന്നത ഉണ്ടായിരുന്നു.
വഴിയിൽ കണ്ട ഒരു വൃദ്ധ കുട്ടികളോടു ചോദിച്ചുഃ ”ആ പറയുന്ന കായ ഈ തോട്ടത്തിലുണ്ടാവുമോ? ഈ തരം ചോദ്യങ്ങൾ കേരളത്തിലുടനീളം ഉയർന്നു. പക്ഷേ ഇവിടത്തെ അജീർണ്ണത്തിൽ ഒറ്റമൂലിയായി ഈ ചോദ്യങ്ങൾ മറ്റൊരു ഇറ്റാലിയൻ നാടോടിക്കഥയില്ലായ്‌മയുമായി ഭവിച്ചു.
Generated from archived content: homour_apr12_06.html Author: r-radhakrishnan
Click this button or press Ctrl+G to toggle between Malayalam and English