ആദ്യ മലയാള സാഹിത്യ ഇന്റർനെറ്റ് പ്രസിദ്ധീകരണമായ പുഴഡോട്ട്‌കോമിന്റെ ആറാമത് വാർഷികത്തോടനുബന്ധിച്ച് ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. പ്രസിദ്ധീകരിക്കാത്ത ചെറുകഥകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഇ.മെയിൽ വഴിയും തപാൽ വഴിയും കഥകൾ അയയ്‌ക്കാം. തപാൽ വഴിയാണെങ്കിൽ കവറിനുപുറത്തും ഇമെയിൽ വഴിയാണെങ്കിൽ സബ്‌ജക്‌റ്റ് സ്‌പേസിലും ‘പുഴഡോട്ട്‌കോം ചെറുകഥാമത്സരം’ എന്ന് എഴുതിയിരിക്കണം.
ഒന്നാം സ്ഥാനത്തിന് 5000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനത്തിന് 3000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. കഥകൾ ലഭിക്കേണ്ട അവസാന തീയതി ഃ 2006 ആഗസ്‌റ്റ് 30.
കഥകൾ അയക്കേണ്ട വിലാസംഃ
കെ.എൽ.മോഹനവർമ്മ
ചീഫ് എഡിറ്റർ
പുഴഡോട്ട്‌കോം
പി.ബി.നമ്പർ – 76
ആലുവ – 1
എറണാകുളം
ഫോൺ ഃ 0484-2629729
ഇ.മെയിൽ ഃ editor@puzha.com
Generated from archived content: news_june23_06.html Author: puzha_com