ആദ്യ മലയാള സാഹിത്യ ഇന്റർനെറ്റ് പ്രസിദ്ധീകരണമായ പുഴഡോട്ട്‌കോമിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ആഗോളതലത്തിൽ സംഘടിപ്പിച്ച മലയാള ചെറുകഥാമത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എറണാകുളം പ്രസ്‌ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പുഴഡോട്ട്‌കോം ചീഫ് എഡിറ്ററും നോവലിസ്‌റ്റുമായ കെ.എൽ.മോഹനവർമ്മയാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.
എം.ബി.മനോജിന്റെ ‘വേവുകയാണ് എല്ലാം’, ഉണ്ണികൃഷ്‌ണൻ പൂഴിക്കാടിന്റെ ‘നിലാവിൽ സത്യശീലൻ’ എന്നീ കഥകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബൈജുരാജിന്റെ ‘കൂ….കൂ….കൂ….തീവണ്ടി’ എന്ന കഥ പ്രോത്സാഹന സമ്മാനാർഹമായി. ഒന്നാം സ്ഥാനത്തിന് 5,000 രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനത്തിന് 3,000 രൂപയും പ്രശസ്തിപത്രവും ലഭിച്ചു.
ഒന്നാം സ്ഥാനാർഹനായ എം.ബി. മനോജ് എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ ഗവേഷകനാണ്. രണ്ടാം സ്ഥാനാർഹനായ ഉണ്ണികൃഷ്‌ണൻ പൂഴിക്കാട് പന്തളം എൻ.എസ്.എസ് കോളേജിൽ ഗസ്‌റ്റ് ലക്‌ചററാണ്. പ്രോത്സാഹന സമ്മാനാർഹനായ ബൈജുരാജ് കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനാണ്.
ചടങ്ങിൽ സിപ്പി പളളിപ്പുറം, പുഴഡോട്ട്‌കോം ഡയറക്‌ടർ തോമസ് തേക്കാനത്ത് എന്നിവർ സംസാരിച്ചു.
Generated from archived content: news_july12_05.html Author: puzha_com