പുഴ ഡോട്ട്‌ കോം ചെറുകഥാമത്സര വിജയികൾ

പുഴ ഡോട്ട്‌ കോമിന്റെ ആറാം പിറന്നാളോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

രോഷ്‌നി സ്വപ്നയുടെ ‘അത്ഭുത ലോകത്തെ ആലീസ്‌’ എന്ന കഥ ഒന്നാം സ്ഥാനത്തിനർഹമായി. ഇരിങ്ങാലക്കുട സ്വദേശിനിയായ രോഷ്‌നി, തൃശൂർ സെന്റ്‌ അലോഷ്യസ്‌ കോളേജിലെ മലയാളം അദ്ധ്യാപികയും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർത്ഥിനിയുമാണ്‌.

ചന്ദ്രശേഖർ നാരായണന്റെ ‘ആൾദൈവങ്ങളുടെ മരണം’ രണ്ടാം സ്ഥാനത്തിന്‌ അർഹമായി. തൃശൂരിലെ അരിമ്പൂർ സ്വദേശിയായ ചന്ദ്രശേഖർ, തൃശൂർ ജില്ലാ കോടതിയിലെ അഭിഭാഷകനാണ്‌.

ഒന്നാം സമ്മാനാർഹമായ കഥയ്‌ക്ക്‌ 5000 രൂപയും പ്രശസ്തിപത്രവും, രണ്ടാം സമ്മാനാർഹമായ കഥയ്‌ക്ക്‌ 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.

കെ.എൽ. മോഹനവർമ്മ, കെ. കണ്ണൻ, കെ.സി. സുബിൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മറ്റിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌. 437 കഥകളാണ്‌ മത്സരത്തിൽ പങ്കെടുത്തത്‌.

അവസാന റൗണ്ടിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മികച്ച മറ്റു കഥകൾഃ-

01. ഓർമ്മയുടെ വാൽനക്ഷത്രം – പി. കൃഷ്ണനുണ്ണി

02. കലിംഗത്തുപ്പരണി – സുധീരൻ എം. എസ്‌

03. ഡബ്‌ള്യു. ഡബ്‌ള്യു. ഡബ്‌ള്യു. ലൈബ്രറിയൻ ബ്ലോഗ്‌സ്‌പോട്ട്‌.കോം. – പി. കെ. സുധി

04. സെൽഫ്‌ റിയലൈസേഷൻ – ശകുന്തള. സി.

05. റപ്പണി – മഹേന്ദർ. ഐ.

06. പൂമ്പാറ്റകളുടെ വീട്‌ – സതീഷ്‌. കെ. സതീഷ്‌

07. ചരക്ക്‌ – ബിജു. സി. പി.

08. ജീവിതസമരം – സി. ഗണേഷ്‌

09. ക്യൂ – ഉല്ലാസ്‌ സുകുമാരൻ

10. ആനമേൽകുന്ന്‌ ഒരോർമ്മക്കുറിപ്പ്‌ – ശ്രീകണ്‌ഠൻ കരിക്കകം

11. ഒഴിവ്‌ – കനക രാഘവൻ

12. ഹൃദയത്തിലേയ്‌ക്കു തുറക്കുന്ന വാതിൽ – ഐസക്‌ ഈപ്പൻ

Generated from archived content: news_feb10_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here