ആർട്ട് ഓഫ്‌ലിവിംഗ് സബ്‌സെന്റിന്റെ ആഭിമുഖ്യത്തിൽ ഒക്കൽ ശ്രീനാരായണ ഹയർസെക്കന്ററി സ്്ക്കൂൾ ഹാളിൽ ആർട്ട് ഓഫ്‌ലിവിംഗ് ടീച്ചർ അഡ്വക്കേറ്റ് ശ്രീപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബാലസാഹിത്യകാരൻ സത്യൻതാന്നിപ്പുഴ രചിച്ച “രസമുള്ള കുട്ടിക്കഥകൾ” എന്ന ബാലസാഹിത്യകൃതി അഭിതയ്‌ക്ക് നൽകി അഡ്വക്കേറ്റ് ശ്രീ. പകാശ് പ്രകാശനം ചെയ്‌തു. യോഗത്തിൽ ഉഷ മനോജ്, എം.ബി.രാജൻ, ടി.കെ. രാജീവ്, ടി.എം.മനോജ് എന്നിവർ സംസാരിച്ചു. സത്യൻ താന്നിപ്പുഴ നന്ദി പറഞ്ഞു.
Generated from archived content: news2_fbe8_11.html Author: puzha_com