മലയാളത്തിലെ ആദ്യ സമ്പൂർണ ഇന്റർനെറ്റ് മാഗസിനായ പുഴ ഡോട്ട് കോം 2007ലെ മന്ഥൻ അവാർഡിനർഹമായി. ഇന്ത്യയിലെ ഇ-പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും മികച്ച പ്രാദേശിക ഭാഷ പോർട്ടൽ എന്ന നിലയിലാണ് പുഴ ഡോട്ട് കോമിനെ മന്ഥൻ അംഗീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ എൻപവർമെന്റ് ഫൗണ്ടേഷൻ, ന്യൂഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾക്ക് ഈ പുരസ്‌കാരം നൽകുന്നത്.
മലയാള സാഹിത്യത്തിന്റെയും ഭാഷയുടേയും വളർച്ചയ്‌ക്ക് പുഴ ഡോട്ട് കോം ഏറെ പ്രയത്നിക്കുന്നുവെന്നും പാരമ്പര്യ നാട്ടറിവുകളുടെ വലിയൊരു ശേഖരവും ഇതിഹാസങ്ങളുടെ മലയാള പതിപ്പുകളും പുഴ ഡോട്ട് കോം ഓൺലൈനിലൂടെ നൽകുന്നതും ഏറെ ശ്രദ്ധേയമാണെന്നും മന്ഥൻ അവാർഡ് ജൂറി വിലയിരുത്തി. പ്രവാസികളായ ഒരു കൂട്ടം മലയാളികളുടെ നേതൃത്വത്തിലാണ് പുഴ ഡോട്ട് കോം പ്രവർത്തിക്കുന്നത്.
Generated from archived content: news1_oct5_07.html Author: puzha_com