ഫിൽക്ക അന്തർദ്ദേശീയ ചലച്ചിത്രോത്സവം

ഫിലിം ലവേഴ്‌സ്‌ കൾച്ചറൽ അസോസിയേഷൻ (ഫിൽക്ക) ഏഴാമത്‌ അന്തർദ്ദേശീയ ചലച്ചിത്രോത്സവം നാഷണൽ ഫിലിം ആർക്കീവ്‌ ഓഫ്‌ ഇൻഡ്യ, കേരള സർക്കാർ സാംസ്‌കാരിക വകുപ്പ്‌, ചലച്ചിത്ര അക്കാഡമി, ഫെഡറേഷൻ ഓഫ്‌ ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ മേയ്‌ 4 മുതൽ 10 വരെ ഏഴുദിവസങ്ങളിലായി കലാഭവൻ തിയേറ്ററിൽ നടക്കുന്നു. . മേയ്‌ 4ന്‌ രാവിലെ 9.00 മണിയ്‌ക്ക്‌ ചലച്ചിത്ര പ്രദർശനം ആരംഭിക്കുന്നതും അന്ന്‌ വൈകുന്നേരം 6.30ന്‌ ഔപചാരിക ഉദ്‌ഘാടനം നടക്കുന്നതുമാണ്‌.

മലയാളം സിനിമ ഇന്ന്‌, ഇന്ത്യൻ സിനിമ ഇന്ന്‌, ലോക സിനിമ ഇന്ന്‌, രാജ്യപരിഗണനാ വിഭാഗം, സ്മൃതി വിഭാഗം, കാമ്പസ്‌ ഫിലിംസ്‌, ഷോർട്ട്‌സ്‌ ആന്റ്‌ ഡോക്യുമെന്ററീസ്‌ എന്നീ വിഭാഗങ്ങളിലായി 45ഓളം സിനിമകൾ കാണിച്ച്‌ ചർച്ച ചെയ്യും. ലോകപ്രസിദ്ധ സംവിധായകൻ ബർഗ്‌മാന്റെ അവലോകനവിഭാഗം ഈ മേളയുടെ പ്രത്യേകതയാണ്‌. രാജ്യപരിഗണനാ വിഭാഗത്തിൽ ചെക്കോസ്ലോവാക്യയുടെയും, ഇറാന്റെയും ചിത്രങ്ങൾ പ്രദർശിപ്പിക്കും. എല്ലാദിവസവുമുള്ള ഓപ്പൺ ഫാറത്തിൽ ചർച്ചയ്‌ക്ക്‌ അവസരമൊരുക്കുന്നതാണ്‌. പൊതുജനങ്ങൾക്കായി പ്രത്യേക ഡലിഗേറ്റ്‌ പാസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌ 9387812877, 0471-2490368 എന്നീ നമ്പറുകളിൽ ഫിൽക്ക സെക്രട്ടറിയുമായി ബന്ധപ്പെടുക.

Generated from archived content: news1_may3_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English