പുഴഡോട്ട്‌കോമിന്റെ അഞ്ചാം പിറന്നാളോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുകഥാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
എം.ബി.മനോജിന്റെ ‘വേവുകയാണ് എല്ലാം’ എന്ന കഥ ഒന്നാംസ്ഥാനത്തിനർഹമായി. എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ ഗവേഷകനാണ് മനോജ്.
ഉണ്ണികൃഷ്‌ണൻ പൂഴിക്കാടിന്റെ ‘നിലാവിൽ സത്യശീലൻ’ എന്ന കഥയാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. പന്തളം കുടശ്ശനാട് സ്വദേശിയാണ് ഉണ്ണികൃഷ്‌ണൻ.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബൈജുരാജിന്റെ ‘കൂ കൂ കൂ കൂ…. തീവണ്ടി’ എന്ന കഥ പ്രോത്സാഹന സമ്മാനത്തിന് അർഹമായി. കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥനാണ് ബൈജുരാജ്.
ഒന്നാം സമ്മാനാർഹമായ കഥയ്‌ക്ക് 5000 രൂപയും പ്രശസ്തിപത്രവും രണ്ടാം സമ്മാനാർഹമായ കഥയ്‌ക്ക് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
റഫീഖ് പന്നിയങ്കരയുടെ ബൽക്കീസിന്റെ ഒരു ദിവസം‘ നാലാം സ്ഥാനവും എസ്.എ. ഖുദ്‌സിയുടെ ’അച്ഛനെ കാണാനില്ല‘ എന്ന കഥ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
കെ.എൽ.മോഹനവർമ്മ, സുനിൽ പി.ഇളയിടം എന്നിവരടങ്ങിയ ജഡ്‌ജിങ്ങ് കമ്മറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 514 കഥകളാണ് മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിൽ പങ്കെടുത്ത ശ്രദ്ധേയമായ കഥകൾ താഴെ കൊടുത്തിരിക്കുന്നവയാണ്.
1. കഥ – അനൂപ് നരനാട്ട്
2. ലൈറ്റ് ഹൗസ് – പി.കെ.ഉദയപ്രഭൻ
3. മരിച്ചവരുടെ കഥ പറയുമ്പോൾ, അയാൾ – പ്രദീപ് മൂഴിക്കുളം
4. ഒരു ആത്മഹത്യാക്കുറിപ്പ് – താരാകൃഷ്‌ണ
5. കുഞ്ഞോതി – ഡോ.ജി.കെ.എസ്. വെട്ടൂർ
6. കൈത്തോടിനുമീതെ കടലൊഴുകുന്നു – ലതീഷ് മോഹൻ
7. ദൈവത്തിന്റെ മേൽവിലാസം – ചന്ദ്രശേഖർ നാരായണൻ
8. പുലർവാനിൽ തെളിയുന്ന നക്ഷത്രം – ശ്രീദേവി കെ.ലാൽ
9. ശശീന്ദ്രന്റെ പ്രണയത്തിൽ ദേവപ്രിയ – ഐസക് ഈപ്പൻ
10. ശുഭപ്രതീക്ഷകളുടെ മുനമ്പ് – കെ.ജി.ജിബി
11. ചതുരജീവിതം – അശോക് എ.ഡിക്രൂസ്
12. മൃഗവേട്ട അഥവാ രമണൻ – ചന്ദ്രൻ പൂക്കാട്
Generated from archived content: news1_june6.html Author: puzha_com