2007 മലയാള സിനിമ ലോകത്തിന് ഏറെ പ്രതീക്ഷയുണർത്തിയ വർഷമാണ്. ഒപ്പം ഒരുപാട് ചിത്രങ്ങളുടെ പരാജയങ്ങളും നാം കണ്ടു. മലയാളിയുടെ സിനിമാക്കാഴ്‌ചകൾ തികച്ചും ബാലിശമായ ഒന്നായിരുന്നില്ല ഒരുകാലത്തും. നല്ല സിനിമകളുടെ പറുദീസകളിലൊന്നായി മലയാളസിനിമ കത്തി നിൽക്കുന്നത് കണ്ടവരാണ് നാം. എങ്കിലും ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമ അപമാനിതമാകും വിധം തരം താഴുന്നതും നാം കണ്ടിട്ടുണ്ട്. വ്യത്യസ്തമായ അഭിരുചികളുടെ സിനിമാ നാടാണ് കേരളം. ഇത്തരം വ്യത്യസ്തമായ അഭിരുചികൾക്കിടയിൽ ഒരു നല്ല സിനിമയെ സൃഷ്ടിക്കുക എന്ന വിഷമകരമായ ഒരവസ്ഥയാണ് മലയാളത്തിലെ സിനിമാ പ്രവർത്തകർ നേരിടുന്നത്. ഇതിനെ കഴിവുകൾ കൊണ്ട് ധീരമായി നേരിട്ട് സിനിമയെ വിജയിപ്പിക്കുന്നവർ ഏറെയാണ് കേരളത്തിൽ. മലയാളസിനിമയുടെ ബലവും അതുതന്നെ.
മികച്ച സിനിമ എന്നത് ഓരോ വ്യക്തിയുടേയും കാഴ്‌ചകളിൽ വിഭിന്നമായിരിക്കും. നമ്മുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒട്ടനവധി അനാവശ്യഘടകങ്ങൾ ഒരു നല്ല സിനിമ ഏതെന്ന ചോദ്യത്തിന്റെ ഉത്തരത്തെ നിയന്ത്രിക്കുന്നുണ്ട്. മാധ്യമങ്ങളിലെ റിപ്പോർട്ടുകളും, മറ്റ് ചർച്ചകളും ഇത്തരം അനാവശ്യ നിയന്ത്രണ ഘടകങ്ങളാൽ സംപുഷ്ടമായിരിക്കും. ഒരു സിനിമാപ്രേമിക്ക് തന്റെ അഭിപ്രായം നേരിട്ടുപറയാൻ ഒരിടം എന്നത് പലപ്പോഴും ഇല്ലാതിരിക്കുകയും മറ്റു ചിലരുടെ കാഴ്‌ചപ്പാടിലൂടെ സിനിമയെ വിശകലനം ചെയ്യാൻ മാത്രം കഴിയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ ഒരവസ്ഥയിലാണ് ഒരു സിനിമാ പ്രേമിക്ക് തന്റെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്താനും ഇഷ്ടപ്പെട്ട സിനിമയ്‌ക്ക് വോട്ടു ചെയ്യുവാനും ഉള്ള ഒരവസരം പുഴഡോട്‌കോം അതിന്റെ സഹോദര സംരംഭമായ തൊരപ്പൻ ഡോട് കോമിലൂടെ ഒരുക്കുന്നത്.
2007 മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ തൊരപ്പനിൽ ലിസ്‌റ്റ് ചെയ്തിട്ടുണ്ട്. അവിടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രത്തെ തിരഞ്ഞെടുക്കാനും (ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ അതിനും അവസരമുണ്ട്) ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ സത്യസന്ധതയോടെ രേഖപ്പെടുത്താനും കഴിയും. ഇങ്ങനെ കമന്റ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുക്കപ്പെടുന്നവർക്ക് പുഴ ബുക്ക് സ്‌റ്റോറിൽ നിന്ന് പുസ്തകങ്ങൾ സമ്മാനമായി നൽകുന്നതാണ്. ഇത് എല്ലാ ആഴ്‌ചയും തുടരും.
ജനുവരി 31വരെ നിങ്ങൾക്ക് ഇങ്ങനെ വോട്ടു ചെയ്യാവുന്നതാണ്. ഏറ്റവും കൂടുതൽ വോട്ടുകിട്ടുന്ന സിനിമയെ മലയാളം ഓൺ ലൈൻ വായനക്കാർ തിരഞ്ഞെടുത്ത മികച്ച സിനിമയായി പ്രഖ്യാപിക്കും.
ഓൺലൈൻ വായനക്കാരുടെ ബെസ്‌റ്റ് മൂവി 2007 എന്ന ഈ മത്സരത്തിൽ പങ്കെടുക്കുക. വിശദ വിവരത്തിന് www.Thorappan.comഡഡപ സന്ദർശിക്കുക.
Generated from archived content: news1_jan14_08.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English