ഏഷ്യാനെറ്റ്‌ റേഡിയോയിൽ ചൊല്ലരങ്ങ്‌

കവിതകൾക്ക്‌ മാത്രമായി ഏഷ്യാനെറ്റ്‌ റേഡിയോ 1539 എ.എം ചൊല്ലരങ്ങ്‌ എന്ന പേരിൽ പ്രതിവാര പരിപാടി പ്രക്ഷേപണം ആരംഭിക്കുന്നു.

ചൊല്ലരങ്ങിന്റെ ആദ്യഭാഗം ഈ വെള്ളിയാഴ്‌ച (29.02.2008) രാവിലെ 8 മണിക്ക്‌ ഏഷ്യാനെറ്റ്‌ റേഡിയോയിൽ പ്രക്ഷേപണം ആരംഭിക്കുമെന്ന്‌ പ്രോഗ്രാം ഡയറക്ടർ ഇൻ ചാർജ്ജ്‌ രമേഷ്‌ പയ്യന്നൂർ അറിയിച്ചു.

കവിതകൾ, കവികളുമായുള്ള അഭിമുഖം തുടങ്ങി കവിതയെ അടുത്തറിയാനുള്ള സമഗ്ര പരിപാടിയായിരിക്കും ചൊല്ലരങ്ങ്‌.

കവിയും വാർത്താ അവതാരകനുമായ കുഴൂർ വിത്സനാണ്‌ ചൊല്ലരങ്ങ്‌ അവതരിപ്പിക്കുന്നത്‌.

ആദ്യലക്കത്തിൽ മഹാകവി അക്കിത്തം, മേതിൽ രാധാകൃഷ്ണൻ, സച്ചിദാനന്ദൻ പുഴങ്കര, വിഷ്ണുപ്രസാദ്‌ തുടങ്ങിയ കവികൾക്കൊപ്പം ഗൾഫ്‌ മേഖലയിൽ നിന്നുള്ള ടി.പി അനിൽകുമാർ, കമറുദ്ദീൻ ആമയം, ദേവസേന എന്നിവരുടെ രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.

എല്ലാ വെള്ളിയാഴ്‌ചയും രാവിലെ 8 മണിക്കാണ്‌ 45 മിനിറ്റ്‌ ദൈർഘ്യമുള്ള ചൊല്ലരങ്ങ്‌ ആരംഭിക്കുക.

Generated from archived content: news1_feb26_08.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here