പുഴ.കോം 11-ആം വാ‍ര്‍ഷികാഘോഷം -പുസ്തകപ്രകാശനവും പുരസ്ക്കാരവിതരണവും.

പുഴ.കോമിന്റെ 11-ആം വാര്‍ഷികാഘോഷ പരിപാടികള്‍ 21. 12. 2011 ന് എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടന്നു. സമ്മാനാര്‍ഹമായ കഥകളുള്‍പ്പെടെയുള്ള 10 കഥകളടങ്ങിയ തിരെഞ്ഞെടുത്ത കഥകളുടെ സമാഹാരം പ്രശസ്ത സാഹിത്യകാരന്‍ കെ. എല്‍ മോഹനവര്‍മ്മ , കഥാകാരി തനൂജ ഭട്ടതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. പുഴ. കോമിന്റെ ചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹമായകഥ ‘ അവസാനത്തെ ഉരുപ്പടി’ എഴുതിയ ലിജിയ ബൊണേറ്റിക്കുള്ള പുരസ്ക്കാരവും ഫലകവും കേരളസംഗീത അക്കാദമി വൈസ് ചെയര്‍മാന്‍ ടി. എം എബ്രഹാമും പ്രോത്സാഹന സമ്മാനം നേടിയ കഥ ‘ഭയം‘ എഴുതിയ വി. ഷൈജുവിനുള്ള പുരസ്ക്കാരം പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറവും നല്‍കി. എം. കെ ചന്ദ്രശേഖരന്‍, ലിജിയ ബൊണേറ്റി ,വി. ഷൈജു, ജിജി റോബി എന്നിവര്‍ സംസാരിച്ചു

Generated from archived content: news1_dec23_11.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here