പുസ്‌തക പ്രകാശനം

പുഴ.കോം 2009-ൽ നടത്തിയ ചെറുകഥാ മത്സരത്തിൽ തിരഞ്ഞെടുത്ത 25 കഥകളുടെ സമാഹാരം – ‘പുഴ വീണ്ടും പറയുന്നു’ എന്ന പുസ്‌തകത്തിന്റെ പ്രകാശനകർമ്മവും മത്സരത്തിൽ സമ്മാനർഹമായ ‘ദ്വീപുരാജ്യത്ത്‌ നിന്നുള്ള വാർത്തകൾ’ എന്ന കഥയുടെ രചയിതാവ്‌ ഗണേഷ്‌ പന്നിയത്തിനുള്ള പുരസ്‌കാരവും 2009 ഡിസംബർ 19-ന്‌ രാവിലെ 11 മണിക്ക്‌ എറണാകുളത്ത്‌ വച്ച്‌ ആദരണീയനായ ജസ്‌റ്റിസ്‌ വി.ആർ.കൃഷ്‌ണയ്യർ നിർവഹിക്കുന്നതാണ്‌. തദവസരത്തിൽ പ്രമുഖപ്രവർത്തകയായ ശ്രീമതി. ലീലാമേനോൻ ‘യന്ത്രയുഗത്തിൽ ദൃശ്യമാധ്യമങ്ങളുടെ പങ്ക്‌’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതാണ്‌.

സ്‌ഥലം ഃ ‘സദ്‌ഗമയ’, എം.ജി.റോഡ്‌, കൊച്ചി -11.

കാര്യപരിപാടി

സ്വാഗതം ഃ എം.കെ.ചന്ദ്രശേഖരൻ

അദ്ധ്യക്ഷപ്രസംഗം ഃ കെ.എൽ.മോഹനവർമ്മ

പുസ്‌തകപ്രകാശനവും പുരസ്‌കാര വിതരണം ഃ ജസ്‌റ്റിസ്‌ വി.ആർ.കൃഷ്‌ണയ്യർ

പുസ്‌തകം ഏറ്റുവാങ്ങുന്നത്‌ ഃ സിപ്പി പള്ളിപ്പുറം

മുഖ്യപ്രഭാഷണം (യന്ത്രയുഗത്തിൽ ദൃശ്യമാധ്യമങ്ങളുടെ പങ്ക്‌) ഃ ലീലാമേനോൻ

മറുപടിപ്രസംഗം ഃ ഗണേഷ്‌ പന്നിയത്ത്‌

നന്ദി ഃ ജിജി റോബി

Generated from archived content: news1_dec18_09.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here