മത്സരത്തിന് ലഭിച്ച കഥകളിൽ നിന്ന് പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകളിൽ നിന്ന് 10 കഥകൾ ഓൺലൈൻ വോട്ടിംഗിലൂടെ വായനക്കാർ തിരഞ്ഞെടുക്കുന്നതാണ്. അങ്ങനെ തിരഞ്ഞെടുക്കു ന്ന കഥകളിൽ നിന്നാണ് ജഡ്‌ജിംഗ് കമ്മിറ്റി സമ്മാനർഹമായ കഥ തിരഞ്ഞെടുക്കുക. പതിനായിരം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന 25 കഥകൾ (സമ്മാനർഹമായ കഥയുൾപ്പടെ) പിന്നീട് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിക്കും. ഡിസംബറിൽ പുസ്‌തക പ്രകാശനവും സമ്മാനവിതരണവും നടക്കും.
പ്രധാനപ്പെട്ട തിയതികൾ
ഒക്‌ടോബർ 5 – പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന 25 കഥകൾ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു.
ഒക്‌ടോബർ 31 – ഓൺലൈൻ വോട്ടിംഗിനുള്ള അവസാന ദിവസം
നവംബർ 10 – മികച്ച കഥയുടെ ഫലപ്രഖ്യാപനം
ഡിസംബറിൽ സമ്മാനദാനച്ചടങ്ങും പുസ്‌തക പ്രകാശനവും നടക്കും.
കൂടുതൽ വിരങ്ങൾക്ക് ബന്ധപ്പെടുകഃ
ടെലിഫോൺ – 0484 – 2629729 & 2620562 , ഇ-മെയിൽ – editor@puzha.com
Generated from archived content: news1_aug31_10.html Author: puzha_com