പുഴ.കോം അതിന്റെ 11-ആം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മുമ്പ് പ്രസിദ്ധീകരിക്കാത്ത രചനകള്‍ 2011 സെപ്തംബര്‍ 25-ആം തീയ്യതിക്കകം സമര്‍പ്പിക്കേണ്ടതാണ്.
പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന പത്ത് കഥകള്‍ ഓണ്‍ലൈന്‍ വോട്ടിംഗിനായി ഒക്ടോബര്‍ 15 ന് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഈ കഥകള്‍ക്ക് ലഭിച്ച വോട്ടുകള്‍ സഹിതം ജഡ്ജിംഗ് കമ്മിറ്റിയെ ഏല്പ്പിക്കുന്നതും അവര്‍ വോട്ടിംഗിന്റെയും മൂല്യനിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തില്‍ നവംബര്‍ 5 ന് സമ്മാനാര്‍ഹമായ കഥ തിരഞ്ഞെടുക്കുന്നതായിരിക്കും. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
രചനകള്‍ ഇമെയിലില്‍: editor@puzha.com, അല്ലെങ്കില്‍ http://storycomp2011.puzha.com എന്ന ലിങ്കുപയോഗിച്ച് സമര്‍പ്പിക്കാം. മലയാളം യുണീക്കോഡിലാണ് കഥ തയ്യാറാക്കേണ്ടത്. കഥയോടൊപ്പം പേര്,വിലാസം,ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഇവ ഉണ്ടായിരിക്കണം.
പത്രാധിപസമിതി തിരഞ്ഞെടുത്ത 10 കഥകള്‍ (സമ്മാനാര്‍ഹമായ കഥ ഉള്‍പ്പടെ) പിന്നീട് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21ന് പുസ്തക പ്രകാശനവും സമ്മാനവിതരണവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ഫോണ്‍: 0484-2629729/ 2620562 Email: editor@puzha.com
Generated from archived content: news1_aug13_11.html Author: puzha_com