അന്തർദേശീയ തലത്തിൽ ദുബായിൽ നടന്ന പ്രഥമ അഡ്വൈർടൈസിംഗ് ഫെസ്‌റ്റിവലിൽ യംഗ് ക്രിയേറ്റീവ് സുവർണ്ണ പുരസ്‌ക്കാരം മലയാളിയായ അബ്‌ദു ഷഫീക്കിന്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും ദുബായ് മീഡിയ വണ്ണിലെ ക്രിയേറ്റീവ് ഡയറക്‌ടറുമാണ് ഷഫീക്ക്. വൈകല്യമുളള കുട്ടികൾക്ക് നൽകേണ്ട സംരക്ഷണത്തെക്കുറിച്ചുളള പരസ്യചിത്രമാണ് ഷഫീക്കിനെ ദുബായ് ലിനക്‌സ് 2008 അവാർഡിന് അർഹനാക്കിയത്. ഈ പുരസ്‌ക്കാരം നേടുന്ന ആദ്യത്തെ മലയാളിയും അബ്‌ദുളള ഷഫീക്കാണ്. കഴിഞ്ഞ ഒന്നര വർഷമായി ദുബായിലുളള ഷഫീക്കിന്റെ ഭാര്യ സാജിതയാണ്. രണ്ടു മക്കളുണ്ട്.
Generated from archived content: news1_apr8_08.html Author: puzha_com
Click this button or press Ctrl+G to toggle between Malayalam and English