സിപ്പി പളളിപ്പുറത്തിന്‌ കുഞ്ഞുണ്ണി പുരസ്‌കാരം

ബാലസാഹിതീ പ്രകാശന്റെ രണ്ടാമത്‌ കുഞ്ഞുണ്ണി പുരസ്‌കാരത്തിന്‌ സിപ്പി പളളിപ്പുറം അർഹനായി. കവി കുഞ്ഞുണ്ണിമാസ്‌റ്ററുടെ സ്‌മരണ നിലനിർത്താൻ ബാലസാഹിതീ പ്രകാശൻ ഏർപ്പെടുത്തിയതാണ്‌ പുരസ്‌കാരം. 10,001 രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം കുഞ്ഞുണ്ണിമാസ്‌റ്ററുടെ ജന്മദിനമായ മെയ്‌ പത്തിന്‌ ഗുരുവായൂരിൽ ചേരുന്ന സമ്മേളനത്തിൽ അക്കിത്തം സമ്മാനിക്കും. പ്രൊഫ. എം.കെ. സാനു അധ്യക്ഷനും ചെമ്മനം ചാക്കോ, പി. നാരായണക്കുറുപ്പ്‌, ഡോ. ഗോപി പുതുക്കാട്‌ എന്നിവർ അംഗങ്ങളുമായുളള പുരസ്‌കാര നിർണയ സമിതിയാണ്‌ സിപ്പിയെ സമഗ്ര ബാലസാഹിത്യ സംഭാവനകൾ മുൻനിർത്തി പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തത്‌.

Generated from archived content: news1_apr23_08.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here