ദുബായ്

ദുബായ് അല്‍ നാസര്‍ ലിഷര്‍ ലന്റില്‍ ജൂണ്‍ 8 – ന് നടക്കുന്ന ‘ അറേബ്യന്‍ ഫാന്റസി’ എന്ന മെഗാ സ്റ്റേജ് ഷോയുടെ ബോഷര്‍ പ്രകാശനം നിര്‍വഹിച്ചു.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ടി.ജെ ജോണ്‍സണ്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

പ്രശസ്ത സിനിമാ താരം ദിലീപ് നയിക്കുന്ന മെഗാ ഷോയില്‍ സിനിമാതാരങ്ങളായ മണിയന്‍ പിള്ള രാജു, ഹരിശ്രീ അശോകന്‍, നാദിര്‍ഷാ, മീരാ നന്ദന്‍, കല്‍പ്പന, ഷംനാ കാസിം എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഗായകരായ മധു ബാലകൃഷണന്‍, റിമി ടോമി, ശ്രീനാഥ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

ഹാസ്യ പരിപാടികളുമായി രമേഷ് പിഷാരടി, സാജു കൊടിയന്‍ എന്നിവര്‍ പങ്കെടുക്കും. യു. എ. ഇ എക്സേഞ്ച് സെന്റെര്‍ ആണ് മെഗാസ്റ്റേജ് ഷോയുടെ മുഖ്യ പ്രായോജകര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

മേരി ദാസന്‍ തോമസ് ( 050- 4570933)

ചെറിയാന്‍ തോമസ് ( 050 – 6448863)

പി. ജി. മാത്യു ( 050 – 3423292)

എന്നിവരെ ബന്ധപ്പെടുക

പോള്‍ ജോര്‍ജ്ജ്

കണ്‍ വീനര്‍, പബ്ലിസിറ്റി

050 – 5457397

Generated from archived content: news1_apr20_12.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here