ലാനാവെബ്‌സൈറ്റ്‌ മലയാളത്തിന്റെ പൊതുവേദിയായി നിലവിൽ വരുന്നു

ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്തമേരിക്കയുടെ പ്രവർത്തകരുടെയും, മറ്റുള്ള എഴുത്തുകാരുടെയും, മലയാള മാദ്ധ്യമങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും പോഷകസംഘനകളുടെ പ്രവർത്തനങ്ങളും എല്ലാം ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ്‌ ഉടനെ നിലവിൽ വരും.

ഔദ്യോഗികമായ ഉദ്‌ഘാടനം 2008 മാർച്ച്‌ 15ന്‌ ശനിയാഴ്‌ച 4 മണിക്ക്‌ ഹൂസ്‌റ്റണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച്‌ ലാനാ പ്രസിഡന്റ്‌ പീറ്റർ നീണ്ടൂർ നിർവഹിക്കും.

അമേരിക്കയിലെയും കാനഡയിലെയും എഴുത്തുകാരും മാദ്ധ്യമപ്രവർത്തകരും തങ്ങളുടെ പ്രവർത്തനവിവരങ്ങൾ ജനുവരി 31ന്‌ മുൻപേ എത്തിക്കുന്നതിനായി സെയിൽസ്‌ അറ്റ്‌ ഗ്ലോബൽറിംഗ്‌. കോം എന്ന ഇമെയിലിലോ, 1-917-826-5620 എന്ന നമ്പരിലോ വെബ്‌ മാനേജരുമായി ബന്ധപ്പെടണം.

ഫിനാൻഷ്യൽ സപ്പോർട്ട്‌ ലാനാ ട്രഷറാർ ജോൺ മാത്യു, 17907 അഡോബി ട്രെയ്‌സ്‌ ലെയ്‌ൻ, ഹൂസ്‌റ്റൺ ടെക്സാസ്‌ 77084 (John Mathew, 17907 Adobe Trace Lane, Houston, Tx 77804) എന്ന അഡ്രസിൽ അയക്കുക. ടെലിഫോൺ ഃ 281-463-8353.

മുൻകാല എഴുത്തുകാരിൽ ആരുടെയെങ്കിലും സാഹിത്യസംഭാവനകൾ വ്യക്തമായി അറിയാവുന്നവർ വിവരങ്ങൾ എത്തിക്കണം. ഇതൊരു കൂട്ടായ സംരംഭമെന്നതും കാലത്തിന്റെ ആവശ്യവുമെന്ന്‌ തിരിച്ചറിഞ്ഞ്‌ എല്ലാവരും സഹകരിക്കണമെന്ന്‌ ലാനാ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ എബ്രഹാം തെക്കേമുറി 972-633-1480

Generated from archived content: new1_jan10_08.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here