കഥാ സാഹിത്യത്തിന് മാത്രമല്ല, സാഹിത്യ ലോകത്തിനാകെത്തന്നെ നീലാംബരി രാഗത്തിന്റെ നാദമാധുരിയാണ് മാധവിക്കുട്ടിയുടെ നിര്യാണത്തോടെ നഷ്‌ടമായത്. പ്രണയ കഥകൾക്ക് സംഗീതത്തിന്റെ മാധുര്യം ഇത്രമാത്രം പകർന്ന് നൽകിയ മറ്റൊരെഴുത്തുകാരി മലയാളത്തിലുണ്ടായിട്ടില്ല. അതേസമയം സമകാലിക മൂല്യങ്ങൾക്ക് വേണ്ടി കലഹിക്കാനും വേണ്ടിവന്നാൽ അവയ്‌ക്ക് നേർ വിപരീതമായി സ്വയം നിർമ്മിതമായ ഒരു പാതയിലൂടെ സഞ്ചരിക്കാനും ഈ കഥാകാരിക്ക് കഴിയുന്നു. മലയാള സാഹിത്യലോകത്തെ അന്തർദേശീയ തലത്തിലേയ്‌ക്കെത്തിച്ച ഈ കഥാകാരിയ്‌ക്കുള്ള തിലോദകമായി പുഴയുടെ ഈ ലക്കം ഞങ്ങൾ സമർപ്പിക്കുന്നു. സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലുള്ള വിവിധ തലങ്ങളിൽ തങ്ങളുടെ സാന്നിധ്യം തെളിയിച്ച ഏതാനും എഴുത്തുകാരുടെ ലേഖനങ്ങൾ പുഴ.കോമിൽ വായിക്കുക.
Generated from archived content: essay1_jun11_09.html Author: puzha_com