മലയാള സാഹിത്യ ലോകത്തെ എക്കാലത്തെയും കുലപതിയായ വൈക്കം മുഷമ്മദ് ബഷീർ അന്തരിച്ചിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു. മരിക്കുന്നതിൽ എത്രയോ മുമ്പ്‌തന്നെ അദ്ദേഹം എഴുത്ത് നിർത്തിയിരുന്നു. പക്ഷേ, മരിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതും വിറ്റഴിയുന്നതുമായ കൃതികൾ ബഷീറിന്റെയാണ്. അന്തരിച്ച ആ അതുല്യപ്രതിഭയോടുള്ള അനുസ്‌മരണ പുതുക്കുന്ന വേളയിൽ അദ്ദേഹം പാത്തുമ്മയുടെ ആട് എന്ന വിഖ്യാത കൃതിക്ക്് വേണ്ടി എഴുതിയ ആമുഖക്കുറിപ്പും (വായനയുടെ ലോകം) പ്രസിദ്ധമായ കഥ ‘ജന്മദിനവും’ ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു. ഒപ്പം ആലങ്കോട് ലീലാകൃഷണൻ എഴുതിയ ലേഖനം വായിക്കുക.
Generated from archived content: essay1_july2_09.html Author: puzha_com