കാരുണ്യമെത്തിക്കുക; എത്രയും വേഗം…..

പ്രകൃതി ഇങ്ങനെയാണ്‌. മനുഷ്യന്റെ നിസ്സഹായതയ്‌ക്കുമേൽ പ്രകൃതി നടത്തുന്ന കൊടും ചെയ്തികൾ പലപ്പോഴും അവനെ തിരിച്ചറിവിന്റെ വഴികളിലെത്തിക്കുന്നു. പരസ്പരം വെട്ടിയും കൊന്നും ചതിച്ചും മനുഷ്യർ തന്റെ സഹജീവികൾക്കുമേൽ അധിനിവേശം നടത്തി പുതിയ തമ്പുരാക്കന്മാരായി വാഴുമ്പോൾ ഒരു മഹാമാരിയായി, ഒരു പ്രളയമായി, ഒരു ഭൂകമ്പമായി പ്രകൃതി നല്‌കുന്ന മറുപടികൾ മഹാനിസ്സഹായതയുടെ മുന്നിൽ മനുഷ്യർ ഒരുപോലെയെന്ന സത്യം തെളിയിക്കുന്നു.

സുമാത്രയിലെ പ്രകമ്പനം ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാണ്‌ ഉണ്ടാക്കിയത്‌. ദയനീയ കാഴ്‌ചകളിൽ ലോകം തേങ്ങുകയാണ്‌. ഇനി ഇവിടേയ്‌ക്ക്‌ വേണ്ടത്‌ കരുണയുടെ, ഹൃദയവിശാലതയുടെ കൈകളാണ്‌. സഹജീവിയ്‌ക്കേറ്റ ദുരന്തം തന്റെ ഹൃദയത്തിലാണ്‌ കൊണ്ടത്‌ എന്ന ബോധത്തോടെ സകലരും പ്രതികരിക്കാൻ തയ്യാറാകണം. എല്ലാവിധ സഹായങ്ങളും ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിച്ചുകൊടുക്കേണ്ട കടമ ഓരോ മനുഷ്യജീവിയുടേതുമാണ്‌.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ കഴിയുന്നത്ര സംഭാവനകൾ നല്‌കുക….‘പ്രൈം മിനിസ്‌റ്റേഴ്‌സ്‌ നാഷണൽ റീലീഫ്‌ ഫണ്ട്‌’ എന്ന പേരിൽ മാറാവുന്ന ചെക്ക്‌ ആയോ ഡ്രാഫ്‌റ്റ്‌ ആയോ പണം അയയ്‌ക്കാം. പ്രൈം മിനിസ്‌റ്റേഴ്‌സ്‌ ഓഫീസ്‌, സൗത്ത്‌ ബ്ലോക്ക്‌, ന്യൂഡൽഹി – 110001 എന്ന വിലാസത്തിൽ വേണം പണം അയയ്‌ക്കാൻ.

– പുഴ ഡോട്ട്‌ കോം

Generated from archived content: edit_tsunami.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English