ഈസ്‌റ്റർ ആശംസകൾ

ഒറ്റുകൊടുക്കപ്പെട്ടവന്റെ വേദനയേക്കാൾ

മാനവരാശിയുടെ പാപക്കറ മുഴുവൻ ഏറ്റുവാങ്ങിയ

ആത്മബലിയുടെ നേർവഴിയാണ്‌

യേശു നമുക്ക്‌ സമ്മാനിച്ചത.​‍്‌

നാം കടന്നുപോകുന്ന ഓരോ നിമിഷവും

ഓരോ ജന്മമാണെന്ന്‌ അവൻ നമ്മെ തിരിച്ചറിയിച്ചു.

ഓരോ ജന്മത്തിലും ഉയർത്തെഴുന്നേൽപ്പുകളുടെ

മഹാ സാധ്യതകൾ അവൻ വരച്ചുകാട്ടി.

താൻ അനുഭവിച്ച പീഡനമെല്ലാം

ഒരു നല്ല കാലത്തിനായുള്ള ശുദ്ധീകരണമാണെന്ന

യേശു പഠിപ്പിച്ച പാഠം

ഓരോ മനുഷ്യനും ദൈവസമാനനാകാനുള്ള

വഴിയിലേയ്‌ക്കുള്ള ചൂണ്ടുപലകയാണ്‌.

നാമോരോരുത്തരും ക്രിസ്തുവാകേണ്ടതിന്റെ

ആവശ്യകത വലിയൊരു അറിവായി നമ്മിലേക്ക്‌

ഇത്‌ പകർന്നു തരുന്നു.

ഒരുവന്റെ വേദന അപരന്റേതുകൂടിയാണെന്നും

ഒരുവന്റെ ആഹ്ലാദം അപരന്റേതുകൂടിയാണെന്നും

യേശുവിന്റെ വിധിയിലൂടെ നാം വായിച്ചെടുത്തതാണ്‌.

യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്‌ നൽകുന്നത്‌

നിർമ്മലമായ ഒരു ലോകത്തെക്കുറിച്ചുള്ള

പ്രതീക്ഷയുമാണ്‌.

ആ പ്രതീക്ഷയുടെ പൂർത്തീകരണം

ഓരോ മനുഷ്യന്റെയും ഹൃദയത്തിലാകണം

നടക്കേണ്ടത്‌.

ഒരു തിരുഹൃദയ സാന്നിധ്യം

നമ്മിലുണ്ടാകണം.

വിശ്വാസത്തിനും ആചാരങ്ങൾക്കുമപ്പുറം

ക്രിസ്തുവെന്ന മനുഷ്യസ്നേഹിയുടെ

തുടിപ്പുകൾ നാം അറിയണം.

അപരന്റെ വേദനകൾ അനുഭവിക്കാൻ ശേഷിയുള്ള

മനുഷ്യനായി നാം മാറണം.

അപരനുവേണ്ടി ആത്മത്യാഗം

ചെയ്തതുതന്നെയാണ്‌

ക്രിസ്തുവിലൂടെ നാം ദർശിച്ച

ഉയർത്തെഴുന്നേൽപ്പ്‌.

Generated from archived content: edit_apr7_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here