മുഹറം ആശംസകൾ…

ഓരോ വിശുദ്ധ ദിനങ്ങൾക്കും വലിയൊരു നൻമയുടെ കഥ പറയാനുണ്ടാകും. അത്‌ മതങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറമാണ്‌. മുഹറവും അങ്ങിനെ തന്നെ. വലിയൊരു പ്രതീക്ഷ നൽകിയ വിജയത്തിന്റെ ഓർമ്മനാളാണിത്‌. ദുരന്തമനുഭവിക്കുന്ന മനുഷ്യജീവിതങ്ങളെ സാന്ത്വനപ്പെടുത്തുന്ന ഒരു സന്ദേശം ഈ ദിനത്തിനുണ്ട്‌. ഈ സന്ദേശമാകണം ഓരോ മനുഷ്യനും തിരിച്ചറിയേണ്ടത്‌. പരസ്‌പരം വിദ്വേഷത്തിന്റെ കനലുകൾ ഊതിപ്പെരുപ്പിക്കുന്ന കാലമാണിത്‌. കേരളവും വിഭിന്നമല്ല. മനുഷ്യർ ഓരോ ചതുരങ്ങളിലൊതുങ്ങി പരസ്‌പരം പോരടിക്കുന്ന കാഴ്‌ച നമുക്കിന്ന്‌ അപരിചിതമല്ല. സഹനവും ത്യാഗവും കാരുണ്യവുമൊക്കെ നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയിലൂടെ മാത്രമേ നമ്മുടെ മനസിലെ കറകൾ മായ്‌ച്ചുകളയാൻ പറ്റൂ. അതിനാൽ നല്ലൊരു നാളേയ്‌ക്കുവേണ്ടിയുള്ള തുടക്കമായി നമുക്കീ ദിനത്തെ കാണാം.

ഏവർക്കും മുഹറം ആശംസകൾ…

Generated from archived content: edit1_jan26_07.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here