കാലത്തിനും ദേശത്തിനും ഭാഷയ്‌ക്കുമപ്പുറം ഒരു മനുഷ്യൻ തന്റെ സാന്നിധ്യം അറിയിക്കുക എന്നത് ചരിത്രത്തിൽ ഏറെയുണ്ടാവില്ല. അങ്ങിനെയൊരാൾ മനുഷ്യകുലത്തിന്റെ കെടാത്ത പ്രതീക്ഷകളിലൊന്നായി മാറുകയെന്നത് അത്യപൂർവ്വവും. ലോകത്തിന് വഴിയും വിളക്കുമായി ക്രിസ്തു നടന്നു നീങ്ങിയ പാതകൾ കാലത്തിന് മായ്‌ക്കാൻ കഴിയാത്തത് ത്യാഗത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും വലിയ വലിയ തിരിച്ചറിവുകളിലൂടെ ആ മനുഷ്യൻ തന്റെ ശരീരവും മനസ്സും കൊണ്ട് നടത്തിയ വിശുദ്ധ സഹനത്തിലാണ്. ഒരു മതത്തിന്റെ നാലുചുവരുകൾക്കപ്പുറത്ത് ക്രിസ്തു അജയ്യനാകുന്നത് ഇതിനാലാണ്.
ആചാരങ്ങളോ അനുഷ്‌ഠാനങ്ങളോ അല്ല ക്രിസ്തുവിലേക്കുള്ള വഴി. പരസ്പരസ്നേഹത്തിന്റെ മഹത്തായ വിശുദ്ധി തന്നെയാണ് അത്. ക്രിസ്തുവിന്റെ ജനനം കൊണ്ട് അർത്ഥമാക്കുന്നത് അതു തന്നെയാണ്.
ഏവർക്കും ക്രിസ്തുമസ് ആശംസകൾ…
Generated from archived content: edit1_dec24_07.html Author: puzha_com