അപരനുവേണ്ടി സ്വയം ത്യജിക്കുക. ഓരോ പുണ്യാത്മാക്കളും നമുക്കായി അടയാളപ്പെടുത്തിപോയത് ഇതുമാത്രമാണ്. തന്റെ ശരീരം ഭക്ഷണമായും രക്തം പാനീയമായും ക്രിസ്‌തു തന്റെ ശിഷ്യർക്ക് പകുത്തുനല്‌കിയത് ലോകത്തിലെ ഏറ്റവും വിശിഷ്‌ടമായ പരസ്‌നേഹത്തിന്റെ ഉദാഹരണമാണ്. അമാനുഷകമെന്നു കരുതാവുന്ന എല്ലാ അംശങ്ങളും ക്രിസ്‌തുവിന്റെ ജീവിതത്തിൽനിന്നും എടുത്തുമാറ്റിയാലും തന്റെ സഹജീവികളുടെ പാപമോചനത്തിനായി ക്രൂശിക്കപ്പെട്ട ഒരു മനുഷ്യപുത്രന്റെ മരണമാണ് യഥാർത്ഥ ഉയർത്തെഴുന്നേൽപ്പ്. ഭൗതികമായ ഒരു ഉയിർപ്പിന്റെ സാധ്യതയെക്കാളുപരി മനുഷ്യകുലത്തിന് വലിയ പ്രതീക്ഷകളുടെ വെളിച്ചം നല്‌കിയ ആ കുരിശുമരണമാണ് ലോകം ദർശിച്ച ഏറ്റവും വലിയ പുണ്യം.
എല്ലാവർക്കും ഈസ്‌റ്റർ ആശംസകൾ….
പുഴ ഡോട്ട് കോം പ്രവർത്തകർ
Generated from archived content: edi1_mar20_08.html Author: puzha_com