നീണ്ട ഇടവേളക്കുശേഷം ഐ.വി. ശശി സംവിധാനം ചെയ്യുന്ന രാഷ്‌ട്രീയ സിനിമയിൽ പൃഥ്വിരാജ് നായകനാകുന്നു. ചുരുങ്ങിയ കാലയളവിനുളളിൽ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച യുവതാരം രാഷ്‌ട്രീയ ചിത്രങ്ങൾ ഒരുക്കുന്നതിൽ അഗ്രഗണ്യനായ ഐ.വി.ശശിയുടെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. ‘ഈ നാട്’ അടക്കം നിരവധി ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ഐ.വി. ശശിയുടെ തിരിച്ചുവരവ് പൃഥ്വിക്ക് അനുഗുണമാകും.
ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പ്രണയനായകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുളള പൃഥ്വി ചിത്രം പുറത്തിറങ്ങുന്നതോടെ തമിഴകത്തെ ഒന്നാംനിര താരമാകും. ഭാഗ്യരാജിന്റെ മകൾ ശരണ്യയാണ് ഈ ചിത്രത്തിൽ നായിക. ഭാഗ്യരാജിന്റെ ഭാര്യയും മുൻകാല നടിയുമായ പൂർണിമാ ജയറാമാണ് പൃഥ്വിരാജിനെ ശുപാർശ ചെയ്‌തത്. യുവനിരയിൽ പൃഥ്വിയോളം ഗ്ലാമറുളള നായകന്മാർ വിരളമാണെന്നാണ് ഭാഗ്യരാജും പൂർണിമയും പറയുന്നത്. കനാകണ്ടേനിൽ വില്ലൻ വേഷത്തിൽ തമിഴകത്ത് പ്രവേശിച്ച നായകനെ തേടി പ്രതിനായക കഥാപാത്രങ്ങളുടെ നീണ്ട നിര തന്നെ എത്തിയിരുന്നു. ഭാഗ്യരാജിന്റെ നായകവേഷം മാത്രമാണ് പൃഥ്വി കൈനീട്ടി സ്വീകരിച്ചത്.
Generated from archived content: cinema4_aug31_05.html Author: puzha_com