സിനിമയിൽ തുടങ്ങി സീരിയലിൽ പ്രശസ്‌തി നേടിയ നായികമാരിൽ മുൻനിരക്കാരിയാണ് ചന്ദ്രാലക്ഷ്‌മൺ. മികച്ച വേഷങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ടെലിവിഷനിൽ ചേക്കേറിയ ചന്ദ്ര തമിഴ് ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തുന്നു. നവാഗതനായ വരുതൻ സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യിൽ ശ്രദ്ധേയമായ വേഷമാണ് ചന്ദ്രക്ക്. രാംകിയും നന്ദിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ വില്ലൻ രഞ്ഞ്‌ജിത്താണ്.
തമിഴ് ചിത്രത്തിൽ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച ചന്ദ്ര എ.കെ.സാജന്റെ ‘സ്‌റ്റോപ്പ് വയലൻസി’ൽ പൃഥ്വിരാജിന്റെ നായികയായാണ് മലയാളത്തിൽ എത്തിയത്. പൃഥ്വിയുടെ ‘ചക്ര’ത്തിലും ശ്രദ്ധേയ വേഷമായിരുന്നു.
‘സ്വന്തം’ പരമ്പര ഹിറ്റായതോടെ തട്ടകം സീരിയലാക്കിയ ചന്ദ്രക്ക് തുടർന്നു ലഭിച്ചതും ശക്തമായ കഥാപാത്രങ്ങളെയാണ്. സീമ സംവിധാനം ചെയ്യുന്ന സീരിയലിലെ നായികയെ അവതരിപ്പിച്ചു വരികയാണിപ്പോൾ. സിനിമ-ടി.വി നടൻ ശരത്തുമായുളള പ്രണയ വാർത്തയിലൂടെ ഗോസിപ്പ് കോളങ്ങളിലും ഈ നായിക ഇടം തേടിക്കഴിഞ്ഞു.
Generated from archived content: cinema4_aug24_05.html Author: puzha_com