‘നരൻ’ സോനാ നായർക്ക്‌ തുണയാകുന്നു

ജോഷിയുടെ ‘നരനി’ലെ ഉപനായികാവേഷത്തിലൂടെ സോനാ നായർ മുഖ്യധാരാ സിനിമയുടെ അവിഭാജ്യ ഘടകമാകുന്നു. മോഹൻലാലിനൊപ്പം സോന പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണത്‌. ‘കുന്നുമ്മൽ ശാന്ത’ എന്ന അഭിസാരികയുടെ വേഷമാണ്‌ സോനയുടേത്‌. ശാന്തയെ മോഹൻലാൽ അവതരിപ്പിക്കുന്ന വേലായുധൻ വേശ്യാവൃത്തിയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റും കഥാഗതിയെ വ്യത്യസ്‌ത തലത്തിലെത്തിക്കുന്നു. വേലായുധനെ മനസ്സിൽ ആരാധിക്കുന്ന ശാന്ത എന്ന ക്യാരക്‌ടർ സോന മികവുറ്റതാക്കിയെന്നാണ്‌ അണിയറ പ്രവർത്തകർ പറയുന്നത്‌. ഒരു പക്ഷേ ചിത്രത്തിലെ നായികമാരായ ദേവയാനിയുടെ ജാനകിയെയും ഭാവനയുടെ ലീലയേക്കാളും ശ്രദ്ധ നേടുക സോനയുടെ ‘കുന്നുമ്മൽ ശാന്ത’യാകുമെന്നും സൂചനകളുണ്ട്‌.

‘തൂവൽക്കൊട്ടാര’ത്തിൽ ചെറിയ വേഷത്തിലൂടെ അഭിനയരംഗത്തെത്തിയ സോന മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്‌. പുറത്തിറങ്ങാനുളള വടക്കുംനാഥനിലും സോനക്ക്‌ മികച്ച റോളാണ്‌. സിനിമയിൽ സജീവമായതോടെ ടെലിവിഷൻ സീരിയലുകളിലേക്കുളള ക്ഷണം സോന നിരാകരിക്കുകയാണ്‌. കസ്‌തൂരിമാൻ, അരയന്നങ്ങളുടെ വീട്‌, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നീ ചിത്രങ്ങളിൽ സോന ശ്രദ്ധേയ പ്രകടനം കാഴ്‌ചവെച്ചിരുന്നു.

Generated from archived content: cinema4_aug10-05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here