ജയറാം ആക്‌ഷൻ ചിത്രങ്ങളിൽ

ചിത്രങ്ങൾ തുടരെത്തുടരെ പരാജയമായതോടെ ജയറാം ആക്‌ഷൻ കഥാപാത്രങ്ങളിലേക്ക്‌ ചുവട്‌ മാറുന്നു. ‘വാണ്ടഡി’നെ തുടർന്ന്‌ മുരളി നാഗവളളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ ജയറാം ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാനെത്തുന്നത്‌. സിബി മലയിലിന്റെ അടുത്ത ചിത്രത്തിലും ജയറാമിന്‌ ആക്‌ഷൻ പ്രാധാന്യമുളള റോളാണെന്നറിയുന്നു. സിബിയുടെ ജയറാം ചിത്രങ്ങളായ ‘അമൃത’വും ‘ആലീസ്‌ ഇൻ വണ്ടർലാന്റും’ ബോക്‌സോഫീസിൽ പരാജയങ്ങളായതാണ്‌ സംവിധായകനെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നതത്രെ.

അധോലോകത്തിന്റെ കഥ പറയുന്ന മുരളി നാഗവളളിയുടെ ചിത്രത്തിന്‌ തിരനാടകം രചിക്കുന്നത്‌ എ.കെ.സാജനാണ്‌. ജയറാമിന്റെ പ്രത്യേക താൽപര്യ പ്രകാരമാണത്രേ സാജൻ ഈ കഥ രൂപപ്പെടുത്തിയിട്ടുളളത്‌. ജയറാമിന്റെ കഥാപാത്രം നിർണായക ഘട്ടത്തിൽ ഒരാളുടെ ജീവൻ രക്ഷപ്പെടുത്തുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ്‌ ചിത്രത്തെ സംഭവബഹുലമാക്കുന്നത്‌. ഉറ്റ സുഹൃത്തുക്കളായ ഇവർ അധോലോകത്തിന്റെ കണ്ണികളാകുന്നത്‌ പ്രേക്ഷകർക്ക്‌ പുതുമയാകുമെന്നാണ്‌ എഴുത്തുകാരന്റെയും സംവിധായകന്റെയും പ്രതീക്ഷ.

കുടുംബചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുളള ജയറാം അപൂർവ്വമായി മാത്രമേ ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളളൂ. ടി.കെ.രാജീവ്‌ കുമാറിന്റെ ‘ഇവർ’ ആണ്‌ ജയറാമിന്റേതായി ഒടുവിൽ എത്തിയ ആക്ഷൻ ചിത്രം. ചിത്രീകരണം പൂർത്തിയായ ‘വിന്റർ’ എന്ന ഹൊറർ ചിത്രത്തിലും ജയറാമിന്‌ പ്രതീക്ഷയേറെയാണ്‌. ജയറാം ആദ്യമായാണ്‌ ഒരു ഹൊറർ ചിത്രത്തിൽ സഹകരിക്കുന്നത്‌.

Generated from archived content: cinema3_may12.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English