ജയറാം-ബിജുമേനോൻ ടീം വീണ്ടും

ജയറാം-ബിജുമേനോൻ ടീം ഒന്നിക്കുന്ന ‘ഭരതൻ’ അനിൽദാസ്‌ സംവിധാനം ചെയ്യുന്നു. കാവ്യാമാധവനാണ്‌ ഈ സിനിമയിലെ നായിക. ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ക്കുശേഷം ജയറാമും കാവ്യയും ജോഡി ചേരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌. ‘സിക്‌സ്ത്‌ സെൻസു’ളള യുവാവിനെയാണ്‌ ഈ ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്‌. ബിജുമേനോനും തുല്യപ്രാധാന്യമുളള വേഷമാണ്‌. കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക്‌ എം.ജയചന്ദ്രൻ ഈണം പകരുന്നു. നന്ദകിഷോർ ഫിലിംസിന്റെ ബാനറിൽ കെ.എൻ.സുരേഷാണ്‌ ‘ഭരതൻ’ നിർമിക്കുന്നത്‌.

ജയറാമിനൊപ്പം നിരവധി ചിത്രങ്ങളിൽ ബിജുമേനോൻ തുല്യപ്രാധാന്യമുളള വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്‌. ജയരാജ്‌ ചിത്രങ്ങളായ സ്‌നേഹം, മില്ലേനിയം സ്‌റ്റാർസ്‌ എന്നിവയിൽ ഇരുവരും ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെച്ചിരുന്നു. തമിഴിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന ബിജുവിന്‌ മാതൃഭാഷയിൽ മികച്ച വേഷങ്ങൾ കുറഞ്ഞുവരികയാണ്‌. മലയാളത്തിൽ വില്ലൻ റോളുകളിലേക്ക്‌ ക്ഷണമുണ്ടെങ്കിലും അവയെല്ലാം നിരസിക്കുകയാണ്‌. തമിഴ്‌-തെലുങ്ക്‌ ഭാഷകളിലേക്കാൾ പ്രാധാന്യം കുറഞ്ഞ വില്ലൻമാരാണ്‌ മലയാളത്തിൽ എന്നാണ്‌ ന്യായീകരണം. സിദ്ദിഖ്‌-ലാൽ ടീമിന്റെ ‘മാന്നാർ മത്തായി സ്‌പീക്കിംഗി’ലെ വില്ലൻവേഷമാണ്‌ ബിജുവിന്റെ കരിയറിൽ വഴിത്തിരിവായത്‌.

Generated from archived content: cinema3_feb22_06.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here